മരടിൽ നഷ്ടപരിഹാരം രണ്ട് ദിവസത്തിനുള്ളിൽ: ഫ്ലാറ്റ് ഉടമകൾ സത്യവാങ്മൂലം സമർപ്പിക്കണം

By Web TeamFirst Published Oct 19, 2019, 10:15 PM IST
Highlights

സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൃത്യമായാൽ 2 ദിവസത്തിനകം അക്കൗണ്ടിൽ പണം ലഭിക്കും. 107 ഫ്ലാറ്റ് ഉടമകൾക്ക് ആണ് ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത്.

കൊച്ചി: മരടിൽ നഷ്ടപരിഹാരത്തിനായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ ശുപാർശ ചെയ്ത ഫ്ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്മൂലം നൽകണം. ഇതുവരെ നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്ലാറ്റ് ഉടമകൾ സത്യവാങ്മൂലം നൽകാൻ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ആണ് നിർദേശം നൽകിയത്. ബാങ്ക്‌ അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നാളെയാണ് നഗരസഭയിൽ സത്യവാങ് മൂലം സമർപ്പിക്കേണ്ടത്.
 
സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൃത്യമായാൽ 2 ദിവസത്തിനകം അക്കൗണ്ടിൽ പണം ലഭിക്കും. ഇത് വരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക് ആണ്. ഇതിൽ 13  പേർക്കാണ് 25 ലക്ഷം ലഭിക്കുക. നഷ്ടപരിഹാരത്തിനായി സമർപ്പിച്ച 85 ഫ്ലാറ്റ് ഉടമകളുടെ അപേക്ഷകൾ അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. മരടിലെ ഫ്ലാറ്റ് ഉടമകൾക്ക്‌  നഷ്ട പരിഹാരം നിർണയിക്കാൻ രൂപീകരിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തിന് അർഹരായവരെ തെര‌ഞ്ഞെടുക്കുന്നത്.

Read More: മരട് കേസ്: ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉൾപ്പടെ മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് ഇന്ന് തുടക്കമായിരുന്നു. ആൽഫ സെറീൻ ഫ്ലാറ്റിന്റെ ഒരു നിലയിലാണ് പണികൾ തുടങ്ങിയത്. 

Read More: മരട് ഫ്ലാറ്റ് പൊളിക്കാന്‍ സ്ഫോടക വസ്തുക്കള്‍ എത്ര? കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നു

click me!