മരടില്‍ നിയമംലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ്; താമസക്കാര്‍ സുപ്രിംകോടതിയില്‍

By Web TeamFirst Published Jun 9, 2019, 2:01 AM IST
Highlights

ജില്ലയിലെ മരടിൽ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിനെതിരെ താമസക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 

എറണാകുളം: ജില്ലയിലെ മരടിൽ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിനെതിരെ താമസക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അപ്പാര്‍ട്മെന്‍റിലെ താമസക്കാരുടെ ഭാഗം കേൾക്കാതെ സുപ്രീംകോടതി ഇറക്കിയ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹര്‍ജികളിൽ പറയുന്നു. 

മരടിലെ ആൽഫാ സെറിനിലെ 32 താമസക്കാരാണ് ഹര്‍ജി നൽകിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. പരിസ്ഥിതി നിയമത്തിന്‍റെ ലംഘനം നിര്‍മ്മാണത്തിൽ ഉണ്ടായിട്ടുണ്ടോ എന്നത് തീരുമാനിക്കേണ്ടത് കോടതിയല്ല, പരിസ്ഥിതി മന്ത്രാലയമാണെന്നും ഹര്‍ജികളിൽ പറയുന്നു. അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കി അതേകുറിച്ചുള്ള റിപ്പോര്‍ട്ട് നൽകണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

click me!