
കൊച്ചി:ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ 2012 ൽ നിക്ഷേപിച്ച മൂന്നുകോടി രൂപയുടെ ബോണ്ട് തിരികെ നല്‍കണമെന്നാണ് ഇറ്റാലിയന്‍ കപ്പൽ കമ്പനി ഹര്‍ജി നൽകി. കപ്പൽ ഉടകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നായിരുന്നു ഇറ്റാലിയൻ നാവികർ ഉൾപ്പെട്ടെ കടൽക്കൊല കേസ്. 2012 ഫെബ്രുവരി 15ന് എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ സെന്‍റ് ആന്‍റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. നീണ്ടകര സ്വദേശികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളികളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കേസിൽ നാവികരെ കസ്റ്റഡിയിലെടുക്കുകയും വിഷയത്തിൽ നീണ്ട നിയമപ്പോരാട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയതു.
2021-ൽ ഇറ്റലി നൽകിയ 10 കോടി നഷ്ടപരിഹാരം സ്വീകരിച്ച് കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതിയിലെ കേസ് നടപടികൾ അവസാനിപ്പിച്ചതിനാൽ ദില്ലി കോടതിയിലെ മറ്റ് ക്രിമിനൽ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുന്ന വിധത്തിൽ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചത്. 2022-ൽ ബോട്ടിലുണ്ടായിരുന്ന ബാക്കി 9 പേർക്ക് കൂടി അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തുക കൈമാറാനായിരുന്നു നിർദ്ദേശം. നിലവിൽകേസിലെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചെങ്കിലും ബോണ്ട് ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം നല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകണമെന്നാണ്ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ നടപടികൾ അവസാനിച്ചതോടെ പ്രതികളായ രണ്ട് നാവികരെ പിന്നീട് ഇറ്റാലിക്ക് വിട്ടുനല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam