കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Published : Apr 27, 2026, 06:34 AM IST
rain

Synopsis

സംസ്ഥാനത്ത് ഇന്ന് മുതൽ മെച്ചപ്പെട്ട വേനൽമഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഇന്ന് മുതൽ മഴ കിട്ടിയേക്കും. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മെച്ചപ്പെട്ട വേനൽമഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഇന്ന് മുതൽ മഴ കിട്ടിയേക്കും. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഇന്നലെ പാലക്കാട് വീണ്ടും നാല്പത് ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നിരുന്നു. 40.1ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live:മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം; ശക്തന്‍റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലി പിരിയും