തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം; ശക്തന്‍റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലി പിരിയും

Published : Apr 27, 2026, 06:16 AM IST
thrissur pooram 2026

Synopsis

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. ശക്തന്‍റെ തട്ടകത്തിൽ ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയും. രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയൻ മാരാര്‍ മേളത്തിന് പ്രമാണിയാവും.

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. ശക്തന്‍റെ തട്ടകത്തിൽ ഇന്ന് പൂരം ഉപചാരം ചൊല്ലി പിരിയും. രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയൻ മാരാര്‍ മേളത്തിന് പ്രമാണിയാവും. രാവിലെ എട്ടരയോടെ ശ്രീമൂല സ്ഥാനത്ത് മേളം തുടങ്ങും. ഇരു ഭഗവതിമാരും മേളം കലാശിച്ചതിനുശേഷം 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തി ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും.. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുക. ചെറുശ്ശേരി കുട്ടന്മാരാരാണ് മേള പ്രമാണി. എട്ടരയോടെ ശ്രീമൂല സ്ഥാനത്തിന് മുന്നിൽ തിരുവമ്പാടിയുടെയും മേളം തുടങ്ങും.വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകൽ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് വേണ്ടെന്നു വച്ചും കുടമാറ്റത്തിന്‍റെ ദൈർഘ്യം കുറച്ചും ആർഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം തെല്ലും കുറഞ്ഞില്ല.  2027 ഏപ്രിൽ 16നാണ് അടുത്ത പൂരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുറുമ്പു കാട്ടി നടക്കുകയാണ് സിംബയും സൂരിയും, 8 മാസം കഴിഞ്ഞേ സന്ദർശകർക്ക് കാണാനാവൂ; തിരുവനന്തപുരം മൃഗശാലയിലെ രണ്ട് വിഐപികൾ
ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽകൊല കേസ് വീണ്ടും സുപ്രീംകോടതിയിൽ; 3 കോടിയുടെ ബോണ്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹര്‍ജി