വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; ഹർജി ഹൈക്കോടതി വിശാല ബഞ്ച് പരിഗണനയ്ക്ക് വിട്ടു

Published : Aug 25, 2021, 08:53 PM IST
വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; ഹർജി ഹൈക്കോടതി വിശാല ബഞ്ച് പരിഗണനയ്ക്ക് വിട്ടു

Synopsis

കൊവിഡ് സാഹചര്യത്തിൽ വിദേശത്തുള്ളവർക്ക് നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടിയാണ് ഹർജിക്കാർ കോടതിയിലെത്തിയത്. നേരത്തെ ചിലർക്ക് ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസട്രേഷന് അനുമതി നൽകിയിരുന്നു.

കൊച്ചി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കഴിയുമോ തുടങ്ങിയ ആവശ്യങ്ങൾ പരി​ഗണിക്കുന്നതിന്  ഹൈക്കോടതി വിശാല ബഞ്ച് പരിഗണനയ്ക്ക് വിട്ടു. വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജിയിൽ ആണ് ജസ്റ്റിസ് പിബി സുരേഷ് കുമാറിന്‍റെ നടപടി.
 
കൊവിഡ് സാഹചര്യത്തിൽ വിദേശത്തുള്ളവർക്ക് നാട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടിയാണ് ഹർജിക്കാർ കോടതിയിലെത്തിയത്. നേരത്തെ ചിലർക്ക് ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസട്രേഷന് അനുമതി നൽകിയിരുന്നു. കക്ഷികൾ രണ്ട് പേരും നേരിട്ട് മാരേജ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഈ നിയമ പ്രശ്നത്തിൽ ഒരു പ്രായോഗിക പരിഹാരം ഉണ്ടാക്കുന്നത് നിരവധിപേർക്ക് ഗുണം ചെയ്യുമെന്ന് കോടതി വിലയിരുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത