ട്രാൻസ് വ്യക്തികൾക്കും വൈദികരാകാം, വനിതകൾ ബിഷപ്പാകുന്നതിലും എതിർപ്പില്ല; മാർത്തോമാ സഭാ നിയുക്ത മെത്രാപൊലീത്ത

Published : Nov 08, 2020, 09:42 AM ISTUpdated : Nov 08, 2020, 12:20 PM IST
ട്രാൻസ് വ്യക്തികൾക്കും വൈദികരാകാം, വനിതകൾ ബിഷപ്പാകുന്നതിലും എതിർപ്പില്ല; മാർത്തോമാ സഭാ നിയുക്ത മെത്രാപൊലീത്ത

Synopsis

രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അവഗണനകൾ അവസാനിക്കണമെന്ന് പറഞ്ഞ നിയുക്ത മെത്രാപൊലീത്ത സംവരണക്രമം മാറണമെന്നും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് മാർത്തോമാ സഭാ നിയുക്ത മെത്രാപൊലീത്ത ഗീവർഗീസ് മാർ തിയോഡോഷ്യസ്. ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടുന്ന സാഹചര്യം രാജ്യധർമ്മത്തിന് എതിരാണെന്നും നിയുക്ത മെത്രാപൊലീത്ത പറഞ്ഞു. ഓർത്തഡോക്സ്, യാക്കോബായ തർക്കത്തിൽ യാക്കോബായ സഭ കോടതി വിധി മാനിച്ച് പുതിയ പള്ളികൾ നിർമ്മിക്കണമെന്നും ഗീവർഗീസ് മാർ തിയോഡോഷ്യസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഭിമുഖം ഇവിടെ കാണാം...

നീണ്ട ഇടവേളക്ക് ശേഷമാണ് മാർത്തോമാ സഭാ പരമാധ്യക്ഷൻ നിലപാടുകൾ തുറന്ന് പറഞ്ഞ് പ്രത്യേക അഭിമുഖം നൽകുന്നത്. സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ.ഗീവർഗീസ് മാർ തിയോഡോഷ്യസ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ആശങ്ക മറച്ചുവയ്ക്കുന്നില്ല.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് നിയുക്ത മെത്രാപൊലീത്ത ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അവഗണനകൾ അവസാനിക്കണമെന്ന് പറഞ്ഞ മാർ തിയോഡോഷ്യസ് സംവരണക്രമം മാറണമെന്നും അഭിപ്രായപ്പെട്ടു. 

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പരാതികളില്ല. എന്നാൽ മുന്നാക്ക സംവരണം കൊണ്ടുവരുമ്പോൾ നിലവിലെ സംവരണ ക്രമത്തെ മാത്രമല്ല ന്യൂനപക്ഷ പദവികൾ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ കച്ചവടത്തെയും തുറന്നെതിർക്കുകയാണ് മാർത്തോമാ സഭാ തലവൻ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധനസമ്പാദനത്തിനുള്ള  കേന്ദ്രമാകുന്നുവെന്ന് തുറന്ന് പറഞ്ഞു.

ഓ‌ർത്തഡോക്സ് യാക്കോബായ തർക്കത്തിൽ യാക്കോബായ സഭയ്ക്കൊപ്പം മുൻഗാമി നിലക്കൊണ്ടെങ്കിൽ പിൻഗാമി മാനിക്കുന്നത് സുപ്രിംകോടതി വിധിയാണ്. പുതിയ പളളികൾ നിർമ്മിച്ച് യാക്കോബായ സഭ ഉയിർത്തെഴുന്നേൽക്കണമെന്നാണ് നിയുക്ത മെത്രാപൊലീത്തയുടെ ഉപദേശം. 

പുതിയ ഇടയൻ വരുമ്പോൾ സഭയ്ക്ക് പുതിയ ചിന്തകൾ. ഭിന്നലിംഗക്കാർ വൈദിക പട്ടം ആഗ്രഹിച്ചാൽ വഴിയടക്കില്ല. വനിതാ വൈദികരുടെ സ്ഥാനകയറ്റത്തിലും പങ്കുവയ്ക്കുന്നത് വിപ്ലവ ചിന്തകൾ. വിശ്വാസികളുടെ അംഗീകാരമാണ് നേടിയെടുക്കേണ്ടതെന്നാണ് ഉപദേശം. 

ശ്രീനാരായണ ഗുരു ദർശനങ്ങളിലാണ് ഗീവർഗീസ് മാർ തിയോഡോഷ്യസ് ഡോക്ടറേറ്റ് നേടിയത്. ഒക്ടോബർ പതിനാലിനാണ് മെത്രാപൊലീത്തയായുള്ള സ്ഥാനാരോഹണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍