കട്ടപ്പനയിലെ സാബുവിൻ്റെ മരണം: പൊലീസിനെതിരെ കുടുംബം; 'അപവാദങ്ങൾ മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥ'

Published : Apr 10, 2025, 07:30 AM IST
കട്ടപ്പനയിലെ സാബുവിൻ്റെ മരണം: പൊലീസിനെതിരെ കുടുംബം; 'അപവാദങ്ങൾ മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥ'

Synopsis

സാബുവിൻ്റെ മരണത്തിൽ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ അന്വേഷിച്ച പൊലീസിനെതിരെ വിമർശനവുമായി കുടുംബം. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാകമ്മിറ്റി അംഗം വി ആർ സജിക്കെതിരെ കേസെടുത്തില്ലെന്ന് ഭാര്യ മേരിക്കുട്ടി പറഞ്ഞു. പ്രതികളായ സൊസൈറ്റി ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അപവാദങ്ങൾ പ്രചരിപ്പിച്ച് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മേരിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് മേരിക്കുട്ടി പറയുന്നത്. സാബുവിൻ്റെ മരണശേഷം ഇവരുടെ കട മേരിക്കുട്ടിയാണ് നോക്കി നടത്തുന്നത്. സാബുവിൻ്റെ മരണം കുടുംബത്തെ ഉലച്ചതിന് പുറമെ കടയിലെത്തുന്നവർ സാബുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമാണ് കുടുംബത്തെ വിഷമിപ്പിക്കുന്നത്. ബിരുദ വിദ്യാർത്ഥിനിയായ മകളുടെ കടുത്ത മനോവിഷമത്തിലാണ് നാട്ടുകാരുടെ അധിക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിച്ച പൊലീസിനെതിരെ നിലപാടെടുത്ത് കോടതിയെ സമീപിക്കുമെന്ന് മേരിക്കുട്ടി വ്യക്തമാക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'