
കണ്ണൂർ: അഭിപ്രായ ഭിന്നതകളെ തുടർന്ന് പാർട്ടി വിട്ട കോൺഗ്രസ് മുൻ നേതാവും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് വീണ്ടും കോൺഗ്രസുമായി അടുക്കുന്നു.
കോൺഗ്രസുമായി ഇപ്പോൾ അഭിപ്രായ ഭിന്നതകൾ ഇല്ലെന്നും കെ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെ പാർട്ടിയിലേക്ക് തിരികെ വിളിച്ചിട്ടുണ്ടെന്നും പി കെ രാഗേഷ് പറഞ്ഞു.
പാർട്ടിയിലേക്ക് തിരികെയെത്തുന്നത് സംബന്ധിച്ച് അനൗപചാരിക ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലന്നും പി കെ രാഗേഷ് പറഞ്ഞു. കണ്ണൂർ കോർപ്പറേഷനിൽ എൽ ഡി എഫിന് നൽകിയത് നിരുപാധിക പിന്തുണ മാത്രമാണ്. അത് ഏത് സമയത്തും പിൻവലിക്കാൻ അവകാശമുണ്ടെന്നും പി കെ രാഗേഷ് പറഞ്ഞു.
ഏറെ നാൾ കോൺഗ്രസ് വിമതനായി തുടർന്ന പി കെ രാഗേഷ് പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam