മസാല ബോണ്ടിലെ ഇ ഡി സമൻസ്: ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജി അന്തിമ വാദത്തിന് മാറ്റി

Published : Feb 20, 2023, 02:00 PM IST
 മസാല ബോണ്ടിലെ  ഇ ഡി സമൻസ്: ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജി അന്തിമ വാദത്തിന് മാറ്റി

Synopsis

കിഫ്ബി മസാല ബോണ്ടിൽ ഇ ഡിക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു

കൊച്ചി :  മസാല ബോണ്ട് വിഷയത്തിൽ ഇ ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി. എൻഫോഴ്സ്മെന്‍റ് അന്വേഷണം മൂലം  മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. കിഫ്ബി മസാല ബോണ്ടിൽ ഇ ഡിക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. മസാല ബോണ്ടിന് അനുമതിയുണ്ടെന്നും, തുകയുടെ കണക്ക് ഓരോ മാസവും കിഫ്ബി കൃത്യമായി നൽകിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്. 

ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ ഇഡി റെയ്ഡ്; നടപടി പ്ലീനറി സമ്മേളനം നടക്കാനിരിക്കെ

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം