വിമാനത്താവളത്തിൽ മാത്രമല്ല, മസാല ബോണ്ട് നിയമോപദേശവും സര്‍ക്കാർ ഏല്‍പ്പിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയെ

By Web TeamFirst Published Aug 22, 2020, 4:17 PM IST
Highlights

ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് സിറിൽ അമർചന്ദ് മംഗൾദാസിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങൾ.

തിരുവനന്തപുരം: വിമാനത്താവള ലേല നടപടികൾക്ക് പുറമെ മസാല ബോണ്ട് സമാഹരണത്തിനും സർക്കാർ നിയമോപദേശം ഏൽപ്പിച്ചത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയെ.   ഇതിനായി സർക്കാർ ഈ കമ്പനിക്ക് മാത്രം നൽകിയത് 10,75,000 രൂപയാണ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് സിറിൽ അമർചന്ദ് മംഗൾദാസിന്‍റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.  2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സർക്കാർ സമാഹരിച്ചത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നാണെന്ന വിവരം നേരത്തെ പുറത്ത്  വന്നിരുന്നു. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്.

തുടർന്ന് വായിക്കാം:  തിരുവനന്തപുരം വിമാനത്താവളം: സംസ്ഥാനം നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയിൽ നിന്ന്...

 

click me!