മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു

Published : Apr 16, 2025, 03:09 PM ISTUpdated : Apr 16, 2025, 03:18 PM IST
മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു

Synopsis

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‍ർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയക്കും

കൊച്ചി: മാസപ്പിടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹ‍ർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി, കേന്ദ്രസർക്കാർ തുടങ്ങി ഇരുപതോളം പേരെ  എതിർകക്ഷികൾ ആക്കിയാണ്  ഹർജി. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം.  മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഉള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

അതേസമയം മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർ നടപടികൾ തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞ് ഉത്തരവിട്ടിട്ടുണ്ട്. സിഎംആർഎല്ലിൻ്റെ ഹ‍ർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എസ്എഫ്ഐഒ കുറ്റപത്രം പൊലീസിൻ്റെ കുറ്റപത്രത്തിന് സമാനമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കാണാനാവില്ലെന്നും എസ്എഫ്ഐഒ റിപ്പോ‍ർട്ട് പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നുമാണ് സിഎംആർഎൽ ഇന്ന് കോടതിയിൽ വാദിച്ചത്. ഈ വാദഗതികളിൽ വ്യക്തമായ മറുപടി വിശദമായി നൽകാൻ കേന്ദ്രസ‍ർക്കാരിനോട് ആവശ്യപ്പെട്ടാണ് ഹൈക്കോടതി കേസ് ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്കായി മാറ്റിവെച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി