മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തെ എതിര്‍ത്തുള്ള സിഎംആര്‍എൽ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

Published : May 24, 2025, 08:32 PM ISTUpdated : May 24, 2025, 10:26 PM IST
മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തെ എതിര്‍ത്തുള്ള സിഎംആര്‍എൽ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

Synopsis

സിഎംആർഎൽ കേസ് തിങ്കളാഴ്ചത്തെ പരിഗണന പട്ടികയിൽ ദില്ലി ഹൈക്കോടതി ഉൾപ്പെടുത്തി.

ദില്ലി: മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സിഎംആർഎൽ കേസ് തിങ്കളാഴ്ചത്തെ പരിഗണന പട്ടികയിൽ ദില്ലി ഹൈക്കോടതി ഉൾപ്പെടുത്തി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.

സിഎംആര്‍എല്ലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരാകുന്നത്. ഹര്‍ജി തീര്‍പ്പാക്കും വരെ തുടര്‍നടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ നിര്‍ദേശിച്ചതായി സിഎംആര്‍എല്‍ അവകാശപ്പെട്ടിരുന്നു.ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹര്‍ജികൾ എത്തിയത്. എസ് എഫ് ഐ ഒ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ  തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും ബെഞ്ച് പരിശോധിക്കും.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം