'വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്?' നീതിപീഠം സട കുടഞ്ഞെഴുന്നേറ്റെന്ന് കെ എം ഷാജഹാൻ

Published : Oct 15, 2026, 12:27 PM IST
KM Shajahan

Synopsis

മാസപ്പടി കേസിലെ കോടതി വിധി അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് ഹർജിക്കാരനായ കെ എം ഷാജഹാൻ. അഡ്വക്കറ്റ് ജനറൽ രാജിവെക്കണമെന്നും ഇടതു - വലതു മുന്നണികളുടെ ഒത്തുകളി പൊളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഹർജിക്കാരൻ കെ എം ഷാജഹാൻ. കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്‍റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്ന് കെ എം ഷാജഹാൻ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച അപ്പീലിന് ഹൈക്കോടതി അനുമതി നിഷേധിച്ച സംഭവത്തിലാണ് കെ എം ഷാജഹാന്‍റെ പ്രതികരണം.

അഡ്വക്കറ്റ് ജനറൽ രാജു ബാബുവിന് ലജ്ജയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്ന് കെ എം ഷാജഹാൻ ആവശ്യപ്പെട്ടു. വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത് എന്ന് വ്യക്തമാക്കണം. ഇടതു വലത് മുന്നണിയുടെ ഒത്തുകളിക്കെതിരായ വിധിയാണിത്. കോടതിയെ വഞ്ചിച്ച് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞു. സർക്കാരിൻറെ അഭിഭാഷകനായ രാജു ബാബുവിനെ നിയന്ത്രിച്ചത് പിണറായിയുടെ അഭിഭാഷകരാണ്. അഴിമതി മൂടിവെക്കാനുള്ള ഇടതു വലത് ശ്രമത്തിന്റെ മസ്തകം തകർത്ത വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് ഊർജ്ജം നൽകുന്ന വിധിയാണിത്. കേരള ഹൈക്കോടതി സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നുവെന്നും കെ എം ഷാജഹാൻ പറഞ്ഞു.

കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്ന് നേരത്തെ സർക്കാർ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടത്. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിക്കുകയുണ്ടായി. അതേസമയം പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. അപ്പീലിനുള്ള അനുമതി കോടതി തള്ളിയതോടെ പിണറായിക്ക് അനുകൂലമായി നിലപാടെടുത്ത സ‍‍‍ര്‍ക്കാരും കോടതിയിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ, മടിയിൽ കനമില്ലെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിന്?
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി, സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഹാജരാവണം