മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി; മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്

Published : Nov 18, 2026, 05:27 PM ISTUpdated : Nov 18, 2026, 05:45 PM IST
Masappadi case

Synopsis

സിഎംആർഎൽ - എക്സാലോജിക് കേസില്‍ മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾക്ക് ഇഡി നോട്ടീസ് നൽകി. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു.

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നൽകി. നിഖിൽ, ഷൈജൽ, ഹസൻ, വാരിസ് അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയത്. ഈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്. സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിട്ടുള്ളത്. ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, നാളെ ഹാജരാകാൻ ആകില്ലെന്ന് റിയാസിന്റെ സുഹൃത്ത് വാരിഷ് ഇഡിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കൊണ്ട് ഇഡിയ്ക്ക് വാരിഷ് മറുപടി നൽകി. അപകടം പറ്റി ചികിത്സയിൽ ആയതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് വാരിഷിന്‍റെ ആവശ്യം. ഹൈക്കോടതിയിലെ കേസിന്‍റെ സ്റ്റേയും മറുപടിയിൽ ചൂണ്ടിക്കാട്ടി. ഷൈജലും നാളെ ഹാജരാകില്ല. അടിയന്തര യാത്രയായതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് ഷൈജല്‍ മറുപടി നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിസഭാ യോ​ഗത്തിൽ ‌തർക്കങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി; 'പക്ഷേ എല്ലാത്തിലും തീരുമാനമായി, ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല'
മണ്ണന്തല രഞ്ജിത് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, ഒന്നാം പ്രതി കൃഷ്ണകുമാറിന് ഇരട്ട ജീവപര്യന്തം