മാസപ്പടി ഇടപാട്; സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Published : Jul 23, 2025, 06:17 PM IST
veena masappadi case

Synopsis

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോൺ ജോർജിന്റെ ഹർജിയിലാണ് കോടതി നടപടി.

കൊച്ചി: മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ടിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. വീണയും സിഎംആർഎൽ ഉദ്യോഗസ്ഥരുമടക്കം 13 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോൺ ജോർജിന്റെ ഹർജിയിലാണ് കോടതി നടപടി.

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എസ്എഫ്ഐ‌ഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് ഹർജിയിൽ എതിർ കക്ഷികളാക്കിയത്. മാസപ്പടി കേസ് സിബിഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളും അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഈ ഹർജിയിലാണ് വീണയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം