സംസ്ഥാനത്തെ കൊവിഡ് കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം, പങ്കാളികളായത് 3,00,971 പേർ

By Web TeamFirst Published Apr 17, 2021, 10:17 PM IST
Highlights

തിരുവനന്തപുരത്ത് 29ദദ8 പേരും എറണാകുളത്ത് 36671 പേരും പരിശോധന നടത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളും നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യം മറികടന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം. രണ്ടരലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടിടത്ത് 3,00,971 പരിശോധനകൾ നടന്നു. രോഗവ്യാപനം അതിതീവ്രമായ ജില്ലകളിലൊന്നായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. 39565 പേരാണ് പരിശോധനയിൽ പങ്കാളികളായത്.  തിരുവനന്തപുരത്ത് 29ദദ8 പേരും എറണാകുളത്ത് 36671 പേരും പരിശോധന നടത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളും നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യം മറികടന്നു. 

സംസ്ഥാനത്ത് ഇന്ന് 13835 പേർക്കാണ് കൊവിഡ് ബാധിച്ചത്.  കേരളത്തിൽ രേഖപ്പെടുത്തിയ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നു. 80,019 രോഗികളാണ്  നിലവിൽ ചികിത്സയിലുള്ളത്. 

click me!