മലപ്പുറം എ ആർ ന​ഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥംലമാറ്റം; ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കം 32പേരെ മാറ്റി

Web Desk   | Asianet News
Published : Sep 19, 2021, 07:40 AM ISTUpdated : Sep 19, 2021, 10:30 AM IST
മലപ്പുറം എ ആർ ന​ഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥംലമാറ്റം;  ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കം 32പേരെ മാറ്റി

Synopsis

യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.  പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്

മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.

യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.  പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്. 103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തിൽ ബാങ്ക് വൻ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാലരക്കോടിയുടെ പ്രവർത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു'; വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടി തീരുമാനിക്കുമെന്ന് പി രാജീവ്
'വിധി പഠിച്ച് തുടർനടപടി, പ്രോസിക്യൂഷന് വീഴ്ചയില്ല, അതിജീവിതക്കൊപ്പം സർക്കാർ നിൽക്കും': മന്ത്രി സജി ചെറിയാൻ