
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിവിധ വകുപ്പുകളിൽ കൂട്ടത്തോടെ സ്ഥലം മാറ്റം. വിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ലോക്കൽ ഫണ്ട് ഓഡിറ്റ്,സ്റ്റാറ്റിറ്റിക്സ് വകുപ്പുകളിൽ ഉത്തരവിറങ്ങി. ഇടതു യൂണിയൻ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു. വികാസ്ഭവനിൽ സ്ഥലമാറ്റ ഉത്തരവ് കത്തിച്ചു.
കേരള എൻ ജി ഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ മനോജ് കുമാർ, വികാസ് ഭവൻ ഏരിയ ട്രഷറർ എസ് രതീഷ്, ജോയിന്‍റ് സെക്രട്ടറി സമീറ, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് ഷാഫി, ഏരിയ കമ്മിറ്റി അംഗം കെ വിശാഖ് ഉൾപ്പെടെ 21 എൻ ജി ഒ യൂണിയൻ നേതാക്കളെ അധികാര മാറ്റത്തിന്‍റെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റി എന്നാണ് പരാതി. എൻ ജി ഓ യൂണിയന്‍റെ നേതൃത്വത്തിൽ ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam