ദിവസങ്ങളോളം വെള്ളം മുടങ്ങി, ഒടുവിൽ കുടുംബങ്ങൾ ആളെയെത്തിച്ച് പരിശോധിച്ചു; പൈപ്പിനുള്ളിൽ ആൽമരത്തിൻ്റെ കൂറ്റൻ വേര് കണ്ടെത്തി

Published : Apr 18, 2026, 09:10 PM IST
Banyan tree root

Synopsis

അരൂരിൽ ദിവസങ്ങളായി നിലച്ച ജല വിതരണത്തിന് കാരണം കണ്ടെത്തി. റോഡരികിലെ പൈപ്പിനുള്ളിൽ വളർന്ന കൂറ്റൻ ആൽമരത്തിന്റെ വേരാണ് വെള്ളം തടസ്സപ്പെടുത്തിയത്. വേര് നീക്കം ചെയ്തതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

കൊച്ചി: ദിവസങ്ങളായി കുടിവെള്ളം ലഭിക്കാതെ വലഞ്ഞതോടെയാണ് വീട്ടുകാർ പൈപ്പ് നന്നാക്കാനായി ആളെ വിളിച്ചത്. പരിശോധിച്ചപ്പോൾ പൈപ്പിനുള്ളിലേക്ക് കയറി വളർന്ന ആൽ മരത്തിന്റെ കൂറ്റൻ വേരാണ് കണ്ടെത്തിയത്. ഈ വേരായിരുന്നു ജല വിതരണം തടസ്സപ്പെടുത്തിയത്. അരൂർ കോട്ടപ്പുറം പുത്തലത്ത് ഭാഗത്തുള്ള വീടുകളിലാണ് സംഭവം. നാല് ദിവസം മുൻപ് ജല വിതരണം പെട്ടെന്ന് നിലച്ചതോടെ പുത്തലത്ത് ജോസഫിന്റേതുൾപ്പെടെ സമീപത്തുള്ള അഞ്ചോളം വീടുകൾ പ്രതിസന്ധിയിലായി. ആദ്യം സാധാരണ തകരാറായിരിക്കാമെന്ന് കരുതിയിരുന്നെങ്കിലും, അറ്റകുറ്റപ്പണിക്ക് എത്തിയ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് യഥാർത്ഥ കാരണം പുറത്ത് വന്നത്.

പുത്തലത്ത് റോഡിനോട് ചേർന്ന് പോകുന്ന പൈപ്പിനുള്ളിലേക്ക് ആൽ മരത്തിന്റെ വേരുകൾ കയറി വളർന്നിരിക്കുകയായിരുന്നു. പൈപ്പ് മുറിച്ച് പുറത്തെടുത്തപ്പോൾ പൈപ്പ് നിറഞ്ഞ് വളർന്ന കൂറ്റൻ വേര് കണ്ട് നാട്ടുകാരും അമ്പരന്നു. പൈപ്പുകൾ തമ്മിൽ കൂട്ടിച്ചേർക്കുന്ന ഭാഗത്തെ ചെറിയ വിടവിലൂടെ കയറിയ വേര് കാല ക്രമേണ വലുതായി, ഒടുവിൽ വെള്ളമൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തുന്ന നിലയിലായി. വേര് നീക്കം ചെയ്തതോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച: `തൻ്റെ അഭിപ്രായം ഖർ​ഗെയോട് പറഞ്ഞു'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരി​ഗണിക്കണമെന്ന് കെ സുധാകരൻ