
കാസർകോട്: കാസർകോട് വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർ മരം മുറിച്ചു മാറ്റിയ പ്രാദേശത്തെ പയർ വള്ളിയിലേക്ക് തീപടരുകയായിരുന്നു. കുറ്റിക്കോലിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
വെള്ളരിക്കുണ്ട് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വേനൽക്കാലത്ത് ഈ പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ട്. മലയോര മേഖല ആയത് കൊണ്ട് തന്നെ അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമായ പ്രദേശമാണിത്. വെള്ളരിക്കുണ്ടിൽ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam