
തൃശ്ശൂര്‍: മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. അങ്കമാലി സ്വദേശികളായ നിയാസും ശ്യാമുമാണ് പിടിയിലായത്. അങ്കമാലിയിൽ നിന്നും കറുക്കുറ്റിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കവർച്ചയ്ക്ക് എത്തിയ കാറും കണ്ടെടുത്തിട്ടുണ്ട്. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. തട്ടിയെടുത്ത 75 ലക്ഷം സൂത്രധാരന്റെ പക്കലാണുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30 ന് ബംഗളൂരുവിൽ നിന്നും മണ്ണുത്തിയിൽ വന്നിറങ്ങിയ അറ്റ്ലസ് ട്രാവൽസ് ഉടമ എടപ്പാൾ സ്വദേശി മുബാരക്കിന്റെ പണമാണ് കവർന്നത്.
ബസ് വിറ്റ് കിട്ടിയ കാശെന്നായിരുന്നു ഇയാൾ പൊലീസിന് നല്‍കിയ മൊഴി. ബസ്സിറങ്ങിയ മുബാറക് തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ പണമടങ്ങിയ ബാഗ് വച്ചശേഷം ശുചിമുറിയില്‍ പോകുന്നതിനായി തൊട്ടടുത്തേക്ക് മാറി. ഈ സമയത്താണ് തൊപ്പിവച്ച യുവാവ് ബാഗെടുത്ത് വാഹനത്തിനടുത്തേക്ക് നടന്നത്. ഇത് കണ്ട മുബാറക് പിന്നാലെയെത്തി അയാളെ കടന്നു പിടിച്ചു. പണവുമായി പ്രതികള്‍ കടന്നുകളഞ്ഞെന്നു മനസ്സിലാക്കിയ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലുള്ള മൂന്നാമനും വൈകാതെ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam