നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴൽനാടൻ, മുഖ്യമന്ത്രിയെ വിമർശിച്ച കേസിൽ തീരുമാനമായെന്ന് വീണാ നായർ; 'സർക്കാർ കേസ് പിൻവലിക്കും'

Published : Jan 08, 2026, 05:45 AM IST
veena s nair mathew kuzhalnadan

Synopsis

മുഖ്യമന്ത്രിയെ വിമർശിച്ചതിന്‍റെ പേരിൽ കോൺഗ്രസ് നേതാവ് വീണ നായർക്കെതിരെ എടുത്ത കേസ് സർക്കാർ പിൻവലിക്കുന്നു. 6 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനമെന്ന് വീണ അറിയിച്ചു. നിയമസഹായം നൽകിയ മാത്യു കുഴൽനാടന് അവർ നന്ദി അറിയിക്കുകയും ചെയ്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വീണ ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് കൊവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പി ആർ പ്രവർത്തനങ്ങളെ വിമർശിച്ച് വീണ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിനെതിരെ ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് വീണയ്‌ക്കെതിരെ കേസെടുത്തത്. ലോക്ഡൗൺ കാലത്ത് തന്നെ എറണാകുളത്ത് ഹാജരാകാൻ നിർദ്ദേശിച്ച് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.അന്ന് പ്രൊഫഷണൽ കോൺഗ്രസിൽ സജീവമായിരുന്ന വീണ, നിലവിലെ മൂവാറ്റുപുഴ എംഎൽഎയും പ്രൊഫഷണൽ കോൺഗ്രസ് മുൻ പ്രസിഡന്‍റുമായ മാത്യു കുഴൽനാടന്‍റെ സഹായം തേടി. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ഹൈക്കോടതിയിൽ കേസ് ക്വാഷ് ചെയ്യുന്നതിനായി ഹർജി നൽകി. നീണ്ട ആറ് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ കേസ് പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് വീണ പറഞ്ഞു.

'തെറ്റുകൾ കണ്ടാൽ അത് ഇനിയും വിമർശിക്കും. മുഖ്യമന്ത്രി വിമർശനത്തിന് അതീതനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. മാത്യു കുഴൽനാടൻ എംഎൽഎയോടുള്ള നന്ദി വാക്കുകൾക്ക് അപ്പുറമാണ്' വീണാ എസ് നായർ പറഞ്ഞു. തന്‍റെ പോസ്റ്റിന് താഴെ രണ്ട് മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അഴിയെണ്ണിക്കും എന്ന് ഭീഷണി മുഴക്കിയ വ്യക്തിക്ക് കാലം മറുപടി നൽകിയെന്നും വീണ തന്‍റെ കുറിപ്പിൽ പരിഹസിച്ചു. തന്നെ കുടുക്കാൻ ശ്രമിച്ച വ്യക്തിക്ക് തന്നെ പിന്നീട് നിയമനടപടികൾ നേരിടേണ്ടി വന്നത് ദൈവനീതിയാണെന്നും അവർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിനും ​ഗോവർദ്ധനും ഇന്ന് നിർണായകം, ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും
നിർണായക നീക്കത്തിന് യൂത്ത് കോൺഗ്രസ്, തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമേയം പാസാക്കും; 'ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാധിനിധ്യം വേണം'