തരൂരിന്‍റെ ലേഖനത്തിലെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് കാണാതെ പോകരുത്, സിപിഎം നേതാക്കളോട് മാത്യു കുഴല്‍നാടന്‍

Published : Feb 17, 2025, 11:08 AM ISTUpdated : Feb 17, 2025, 11:13 AM IST
തരൂരിന്‍റെ ലേഖനത്തിലെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് കാണാതെ പോകരുത്, സിപിഎം നേതാക്കളോട് മാത്യു കുഴല്‍നാടന്‍

Synopsis

പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചതുപോലെ മുതലാളിത്തമാണ് നാടിന്‍റെ  വികസനം സാധ്യമാക്കുന്നത്.കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും ഇന്ന് അത് അംഗീകരിക്കുന്നുവെന്ന് ലേകനത്തില്‍ പറയുന്നുണ്ട്

എറണാകുളം: ശശി തരൂരിന്‍റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്ത്. തരൂർ വലിയ വിപ്ലവകാരിയാണെന്നു വരെ നേതാക്കള്‍ പറഞ്ഞു. തരൂരിന്‍റെ  ലേഖനം കേരളം ചർച്ച ചെയ്യണം എന്ന് വരെ സിപിഎം പറഞ്ഞു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുത്.

ലേഖനത്തിലെ ഈ ഭാഗം അദ്ദേഹം  എടുത്ത് പറഞ്ഞു പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചതുപോലെ
മുതലാളിത്തമാണ് നാടിന്‍റെ  വികസനം സാധ്യമാക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും ഇന്ന് അത് അംഗീകരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ഈ ലേഖനം ചർച്ച ചെയ്യണം എന്ന് കേരളത്തിലെ സിപിഎം ആഗ്രഹിച്ചതിൽ  സന്തോഷം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഈസ് ഓഫ് ഡൂയിംഗ്  ബിസിനസിൽ കേരളത്തിനാണ് ഒന്നാം റാങ്ക് എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഇത് തരൂർ തെറ്റായി ക്വാട്ട് ചെയ്തു. മന്ത്രി രാജീവിനെ വിശ്വസിച്ച് ക്വാട്ട് ചെയ്തതാണ്‌. അത് തെറ്റായിപ്പോയി. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ യഥാർത്ഥ മുഖം തരൂർ മനസിലാക്കും എന്ന് കരുതുന്നുവെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.

'ലേഖനം തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ, അഭിപ്രായം ഇനിയും പറയും': നിലപാട് കടുപ്പിച്ച് ശശി തരൂർ

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'