പ്രളയത്തേക്കാൾ സർക്കാരിന് കണ്ണ് കരിമണലിൽ; ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ, കൂടുതൽ തെളിവുകൾ പുറത്തുവിട്ടു

Published : Apr 08, 2026, 10:44 AM ISTUpdated : Apr 08, 2026, 10:54 AM IST
mathew kuzhalnadan

Synopsis

പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.

ഇടുക്കി: പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം കടുപ്പിക്കുന്നത്. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷൻ വകുപ്പ് നടത്തിയത് കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ്. ഇറിഗേഷൻ വകുപ്പിന് എന്താണ് കരിമണലിൽ കാര്യം? സഭയിൽ താൻ പ്രശ്നങ്ങൾ ഉന്നയിച്ചാൽ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കിൽ മൈക്ക് ഓഫ് ചെയ്തേക്കും. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണൽ മാറ്റാനാണ്. തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം നൽകി. എല്ലാ സമയവും മണൽ ആയിരുന്നു സർക്കാരിന് പ്രധാനം. 2018ലെ അനുഭവം വെച്ച് മണൽ ഒഴുകി പോകരുതെന്ന് മന്ത്രി നിർദേശം നൽകി. മഴ വരും മുൻപ് എങ്ങനെയും മണൽ എടുക്കണമെന്ന് ആയിരുന്നു ഉത്തരവിലെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടെടുപ്പിന്‍റെ തലേന്ന് കുട്ടനാട്ടിൽ വിവാദം; യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം കൊടുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി
അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദ ലഘുലേഖ; സിപിഐ പ്രവര്‍ത്തകര്‍ പിടിയിൽ