
എറണാകുളം: മറ്റക്കുഴിയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം. മറ്റക്കുഴി സ്വദേശി ശ്രീനാഥിൻ്റെ (29) മരണത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ശ്രീനാഥിൻ്റെ സഹോദരൻ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാഥിൻ്റേയും ശ്രീകാന്തിൻ്റേയും അമ്മയായ ഡോ.സതിയും പൊലീസ് നിരീക്ഷണത്തിലാണുള്ളത്.
വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിൻ്റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പൊലീസിൻ്റെ സംശയം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ഇവരുടെ മാതാവായ സതി കൂട്ടുനിന്നെന്നും പൊലീസ് കുരതുന്നു. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ശ്രീനാഥിനെ കണ്ട ഡോക്ടർക്ക് മുറിവിൽ സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ശ്രീനാഥിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam