മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പിക്ക് ചുമതല

By Web TeamFirst Published Jun 25, 2021, 9:13 AM IST
Highlights

കഴിഞ്ഞ മെയ് 14 നാണ് സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂർ ഡിവൈഎസ്പി, മാവേലിക്കര എസ്എച്ച്ഒ എന്നിവർ സംഘത്തിൽ ഉണ്ടാകും.

കഴിഞ്ഞ മെയ് 14 നാണ് സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്. തുടർന്ന് പ്രതിയായ പൊലീസുകാരൻ ഒളിവിൽ പോയിരുന്നു. അഭിലാഷിനെ പിടികൂടാത്തിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതൽ 11 വരെ ഒപികൾ ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. രാവിലെ 10 മുതല്‍ 11 വരെ ഒപി നിര്‍ത്തിവച്ച്‌ പ്രതിഷേധ യോഗം നടത്തും. ക്രൂരമായ മർദനമേറ്റതായും നീതി കിട്ടാത്തതിനാൽ രാജി വയ്ക്കുകയാണെന്നും മർദനമേറ്റ ഡോ രാഹുൽ മാത്യു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 
 

click me!