'മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും'; രമേശ് ചെന്നിത്തല

Published : Nov 08, 2022, 11:09 AM ISTUpdated : Nov 08, 2022, 11:22 AM IST
'മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും'; രമേശ് ചെന്നിത്തല

Synopsis

ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥ.ഈ സര്‍ക്കാര്‍ വന്നതിൻ്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു.പെൻഷൻ ഇല്ല, കിറ്റ് ഇല്ല.ബന്ധു നിയമനം , അഴിമതി എന്നിവ മാത്രം നടക്കുന്നുവെന്നും പരിഹാസം

തിരുവനന്തപുരം; കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്.ഈ സര്ക്കാര്‍ വന്നതിൻ്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു.പെൻഷൻ ഇല്ല, കിറ്റ് ഇല്ല.ബന്ധു നിയമനം , അഴിമതി എന്നിവ മാത്രം നടക്കുന്നു.ആനാവൂർ നാഗപ്പൻ മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണ്

മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച്നെ  ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടു പോകാനാണ്.പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവർ ആണ് കത്ത് പുറത്താക്കിയത്.മേയർ ധിക്കാരം കുറയ്ക്കണം.മേയര്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു

നിയമന കത്ത് വിവാദം:മേയറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്,ഉടൻ കേസെടുത്തേക്കില്ല,പാർട്ടി അന്വേഷണത്തിലും അവ്യക്തത

തിരുവനന്തപുരം കോര്‍പറേഷൻ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എന്നാല്‍ കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

'വ്യാജ കത്ത് ആര്‍ക്കുമുണ്ടാക്കാം', പരാതി നല്‍കുന്നതില്‍ വീഴ്‍ച ഉണ്ടായിട്ടില്ലെന്ന് ഡെ. മേയര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ