തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ക്രൈംബ്രാഞ്ചും സിപിഎമ്മും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത് എഴുയിട്ടില്ലെന്നും അത് പ്രചരിച്ചതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കണ്ടിരുന്നു
തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പരാതി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു. പരാതി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. വ്യാജ കത്ത് ആര്‍ക്കുമുണ്ടാക്കാം. അതുകൊണ്ടാണ് അന്വേഷിക്കുന്നതെന്നും പി കെ രാജു പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ക്രൈംബ്രാഞ്ചും സിപിഎമ്മും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് കത്ത് എഴുയിട്ടില്ലെന്നും അത് പ്രചരിച്ചതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കണ്ടിരുന്നു. പരാതിയും നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി ഡിജിപി ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിനാണ് അന്വേഷണ ചുമതല. മേയറുടേയും കൗൺസിലറുടേയും കത്തുകൾ പുറത്തുവന്ന സംഭവത്തിൽ അന്വേഷണം നടത്താനാണ് സിപിഎം തീരുമാനം. വ്യാജ കത്താണോ എന്ന് ഇപ്പോള്‍ പറയാനില്ല. അതെല്ലാം അന്വേഷണത്തിൽ തെളിയട്ടെ, പാര്‍ട്ടിക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പാര്‍ട്ടി അന്വേഷിക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ കൗൺസിലര്‍ ഡി ആര്‍ അനിലിന്‍റെ കത്തിനെ ന്യായീകരിച്ചു.
