തിരുവനന്തപുരത്തെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി; പ്രതികരണവുമായി മേയർ വിവി രാജേഷ്

Published : Jun 24, 2026, 11:44 AM IST
vv rajesh

Synopsis

ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. നാലാഴ്ച സമയം ഉണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ നടപടിയിൽ പ്രതികരണവുമായി മേയർ വിവി രാജേഷ്. ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. നാലാഴ്ച സമയം ഉണ്ട്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ സത്യപ്രതിജ്ഞ ചെയ്യുമെന്നും മേയർ അറിയിച്ചു. 29 ന് കൗൺസിൽ ചേരും. മേയർ നിലവിൽ ഉണ്ടെന്നും ഇതിൽ ഇനി വീണ്ടും വോട്ടെടുപ്പ് വേണ്ടെന്നും മേയർ വിവി രാജേഷ് പറഞ്ഞു.

മറ്റ് ചിലർ കൂടി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അവർ കൂടി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. കേസ് ഫയൽ ചെയ്തവർക്കാണ് തിരിച്ചടി. എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചിരുന്നു. അവരുടെ കാര്യത്തിൽ കോടതിയെ സമീപിക്കാത്തത് സങ്കുചിത മനോഭാവമാണ്. അവരെയും സത്യപ്രതിജ്ഞ ചെയ്യാൻ പരിശ്രമിക്കും. 24 മണിക്കൂറിനകം സത്യപ്രതിജ്ഞയ്ക്ക് തയാറാകുമെന്നും മേയർ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് കൗണ്‍സിലർ മേരിപുഷ്പം ശരണം വിളിച്ചത് സത്യപ്രതിജ്ഞയ്ക്ക് ശേഷം, പണികിട്ടിയത് പല ദൈവങ്ങളെ വിളിച്ച് പ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലർമാർക്ക്
കാറിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് തടഞ്ഞു, പരിശോധനയിൽ പണവും എംഡിഎംഎയും പിടിച്ചു: യുവാക്കൾ അറസ്റ്റിൽ