കോണ്‍ഗ്രസ് കൗണ്‍സിലർ മേരിപുഷ്പം ശരണം വിളിച്ചത് സത്യപ്രതിജ്ഞയ്ക്ക് ശേഷം, പണികിട്ടിയത് പല ദൈവങ്ങളെ വിളിച്ച് പ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലർമാർക്ക്

Published : Jun 24, 2026, 11:36 AM IST
kerala high court invalidates oath taken in names of deities by councillors

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ വലിയ വിവാദമായിരുന്നു. നിയമവിരുദ്ധമായി പല ദേവനാമങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു പലരുടേയും സത്യപ്രതിജ്ഞ. ഇതിനെതിരെ പരാതിയും ഉണ്ടായിരുന്നു. നിലവില്‍ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. കോടതി 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് നിലവില്‍ അസാധുാക്കിയിരിക്കുന്നത്. യുഡിഎഫ്, എൻഡിഎ കൗണ്‍സിലർമാരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതി ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ല, ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. കോണ്‍ഗ്രസ് കൗണ്‍സിലർ മേരിപുഷ്പം സത്യപ്രതിജ്ഞക്ക് ശേഷം ശരണം വിളിച്ചിരുന്നു. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നതായിരുന്നു ഉയർന്നുവന്ന  വിമർശനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാറിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് തടഞ്ഞു, പരിശോധനയിൽ പണവും എംഡിഎംഎയും പിടിച്ചു: യുവാക്കൾ അറസ്റ്റിൽ
പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി; സഭയിൽ വാക്പോര്