കാറിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് തടഞ്ഞു, പരിശോധനയിൽ പണവും എംഡിഎംഎയും പിടിച്ചു: യുവാക്കൾ അറസ്റ്റിൽ

Published : Jun 24, 2026, 11:33 AM IST
kerala police vehicle

Synopsis

പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിൽ 9 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 40,000 രൂപയും കാറും പോലീസ് പിടിച്ചെടുത്തു.

ഒറ്റപ്പാലം: പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്നും പണവും കണ്ടെടുത്തത്. പ്രതിയായ മുഹമ്മദ് ഹാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മങ്കര സ്വദേശി ഷിബിലിന്റെ കയ്യിൽ നിന്നാണ് 40,000 രൂപ പോലീസ് പിടിച്ചെടുത്തത്. കേരളത്തിൽ വൻതോതിൽ വിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്ക് പിന്നിൽ മറ്റ് ലഹരിസംഘങ്ങൾ ഉണ്ടോയെന്നതിനെക്കുറിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി; സഭയിൽ വാക്പോര്
ഒരുമിച്ച് ജീവിതം സ്വപ്നം കണ്ട കമിതാക്കളെ കത്തിരുന്ന വിധി മറ്റൊന്ന്, വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഒന്നിക്കാനായില്ല; തീപിടിത്തത്തിൽ ജീവൻ നഷ്ടമായി