'മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ്, മന്ത്രിയല്ല'; വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ വി വി രാജേഷ്

Published : Apr 24, 2026, 07:17 PM IST
V V Rajesh  - V Sivankutty

Synopsis

കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു. 

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി. മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്. ബംഗാളിലും ത്രിപുരയിലും ചിലർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ ചെയ്താൽ ഈ പ്രശ്നം മാറുമെന്നും വി വി രാജേഷ് പറഞ്ഞു. 2030ൽ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും തത്കാലം ജനവിധി ശിവൻകുട്ടി മാനിക്കണമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.

ശിവൻകുട്ടിക്ക് തോറ്റതിന്റെ അസഹിഷ്ണുതയാണ്. ഒരു തവണ കോർപ്പറേഷൻ ഭരണം പോയപ്പോൾ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയാണെന്നും വിവി രാജേഷ് പറഞ്ഞു. സ്കൂളുകളിലാണ് പാമ്പ് കടി ഉണ്ടായിരുന്നത്. സ്കൂൾ തുറക്കും മുമ്പ് മന്ത്രി അക്കാര്യം പരിഹരിക്കട്ടെ. കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്‌കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പാമ്പ് കടി തിരിച്ചറിയാതെ പോകരുത്, ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല'; ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ
തൃശ്ശൂർ പൂരത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം: കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കും തിരിച്ചും 2 സ്പെഷ്യൽ മെമു ട്രെയിനുകൾ സർവീസ് നടത്തും