ആശാ സമരം : ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും, എംബി രാജേഷ് സഭയിൽ

Published : Mar 21, 2025, 11:23 AM IST
ആശാ സമരം : ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും, എംബി രാജേഷ് സഭയിൽ

Synopsis

1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി. 

തിരുവനന്തപുരം : ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയിൽ. സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചു. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയിൽ തുറന്നടിച്ചു.

സമരം പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പോസിറ്റീവായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സമരം നടക്കുന്നതിനിടെ പാർലമെങ്കിൽ കേന്ദ്രം തെറ്റായ മറുപടി നൽകി. ഓണറേറിയം 7000 നൽകുമ്പോൾ 6000 എന്നാണ് മറുപടി നൽകിയത്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകാവുന്നതാണിത്. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നു. ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു. എന്നിട്ടും  സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നത്. സമരത്തിന് പിന്നിൽ തീർത്തും രാഷ്ട്രീയമാണ്. ഐഎൻടിയുസിയുടേയും ലീഗിൻ്റെയും യൂണിയനുകൾ ഉൾപ്പെടെ സമരത്തിനില്ല. 

' കേന്ദ്രമന്ത്രിയോട് കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിരുന്നു'
18-ാംതീയതി ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയോട് കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചിരുന്നു. ഇന്നലെയും ഒരു കത്ത് നൽകി. എല്ലാ ട്രേഡ് യൂണിയനുകളും ആശമാരെ ആരോഗ്യപ്രവർത്തകരാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിനൊപ്പമാണ് കേരളം. ഇന്നലെത്തെ കത്തിലും അതാണ് ആവശ്യപ്പെട്ടത്. ഇൻസെന്റീവ് കൂട്ടുന്നതിൽ ഉറപ്പും നൽകാൻ കേന്ദ്രം തയ്യാറല്ല. ഒരു ഘട്ടത്തിൽ നദ്ദ ഇൻസെറ്റീവ് കൂട്ടുമെന് പറഞ്ഞു.  പിന്നെ ഒരു ഉറുപ്പും നൽകിയില്ല. ഇതിനെതിരെയാണ് ആശമാർ സമരം ചെയ്യേണ്ടത്. 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ സമരമില്ലെന്നത് വിരോധാഭാസമാണ്. സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശം. 

കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്. സമരത്തെ നയിക്കുന്ന ചിലരുടെ ഉദ്ദേശം സമരക്കാരുടെ ആവശ്യം നിറവേറ്റുക എന്നതല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണ്. അത് ആരും ശ്രമിച്ചാലും പരിഹരിക്കാൻ ആവില്ല. സർക്കാരിന്റെ പിടിവാശിയല്ല. സമരക്കാരുടെ പിടിവാശിയാണ് സമരം തീരാത്തതിന് കാരണം. 26000 ആശമാരിൽ 384 പേരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്. 

ആശ സമരം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് 

ആശ സമരം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു. സമരം ഒത്തുതീർപ്പാക്കണമെന്ന് മുഖ്യമന്ത്രിയോടും നേരത്തെ ആവശ്യപ്പെട്ടു. ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തുടർച്ചയായി ചർച്ച നടത്തി പരിഹരിക്കണം. പോസിറ്റീവായ ഇടപെടലാണ് പ്രതിപക്ഷം നടത്തുന്നത്.  കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ല.അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടത്. ചോദിച്ചിട്ട് കൊടുക്കാത്തതാണെങ്കിൽ അത് ശരിയായില്ല. അനുമതി നേടാതെയാണ് പോയതെന്നാണ് അറിയുന്നതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി