
എറണാകുളം: മന്ത്രി വി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരമാര്‍ശത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് മന്ത്രി എംബി രാജേഷ് രംഗത്ത്.മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് വിളിക്കുന്നത് തീവ്രവാദമാണ്.അത്തരം പരാമർശങ്ങൾ തീവ്ര നിലപാടുള്ളവർ മാത്രമേ നടത്തൂ.പോലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് പറയുന്നതും പിറ്റേദിവസം അത് നടപ്പിലാക്കുകയും ചെയ്യുന്നത് മിതവാദമല്ല.പോലീസുകാരെ ആശുപത്രിയിലാക്കിയ ആളുകൾ മിതവാദികളല്ല.മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന് പറഞ്ഞതിനേക്കാൾ അങ്ങേയറ്റം അധിക്ഷേപകരമായ, അപകടകരമായ പരാമർശം നടത്തിയത് ആരാണ്?എന്താണ് കേരളത്തിലെ പ്രതിപക്ഷം ഇതേക്കുറിച്ച് ഒന്നും പറയാത്തത്?പേരുകൊണ്ട് ഒരാളെ തീവ്രവാദിയാക്കാം എന്ന നിലപാടാണോ കേരളത്തിലെ പ്രതിപക്ഷത്തിന്റേത്?പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വിഴിഞ്ഞത്തിന് പിന്നിൽ ഒരു നന്ദിഗ്രാം സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam