തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു

Published : Jun 29, 2026, 11:33 AM ISTUpdated : Jun 29, 2026, 04:38 PM IST
thrissur jubilee mission medical college

Synopsis

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തു. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്. രാവിലെ ഇന്റേണൽ പരീക്ഷയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ആത്മഹത്യ.

രാവിലെ 10 മണിയോടെയാണ് കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയും കോട്ടയം സ്വദേശിയുമായ സ്നേഹ പൗലോസ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. സ്നേഹ നിലത്തു വീണു കിടക്കുന്നത് കണ്ട് സഹപാഠികളാണ് ജൂബിലി മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലക്കും നട്ടെല്ലിനുമടക്കം ഗുരുതര പരിക്കേറ്റിരുന്നു.11 മണിയോടെ മരണപ്പെട്ടു. കോളേജിൽ ഇന്റേണൽ പരീക്ഷ നടക്കുന്നതിനിടെയാണ് ആത്മഹത്യ. എന്നാൽ പഠന സമർദ്ദമല്ല ആത്മഹത്യക്ക് പിന്നിലെന്നും, വിദ്യാർഥിനി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി കോളേജ് അധികൃതർ പറയുന്നു. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികൾ രേഖപ്പെടുത്തിയ പപൊലീസ്, വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. സ്നേഹയുടെ മാതാപിതാക്കൾ വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസ പ്രകടനം; വിചിത്രവാദവുമായി യുവാക്കൾ, അറസ്റ്റ്
മല്ലപ്പള്ളിയിൽ പൊലീസിന് എതിരെ ഭീഷണി പ്രസംഗം; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിനെതിരെ കേസ്