ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം

Published : Jan 14, 2021, 01:35 PM ISTUpdated : Jan 14, 2021, 01:52 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന്  11 വഞ്ചന കേസുകളിൽ കൂടി ജാമ്യം

Synopsis

എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടി എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല. 

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കാതെ ജയില്‍മോചിതനാകില്ല. 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി