പൊലീസിനെ പറ്റിച്ച് പ്രതി ഓടിരക്ഷപ്പെട്ടു, സംഭവം ജയിലിന് പുറത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിലങ്ങൂരിയപ്പോൾ

Published : Jun 12, 2026, 12:56 PM IST
mdma case accused escapes from police custody near perinthalmanna sub jail

Synopsis

മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു.19ഗ്രാം എം ഡി എം എ യുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. പ്രതിയെ ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം സബ്ജയിലി ലേക്ക് കൊണ്ടുവരുമ്പോളായിരുന്നു സംഭവം. ജയിലിനു പുറത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങു അഴിച്ചപ്പോൾ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ട അമീർ നിരവധി കേസുകളിൽ പ്രതിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പിഎസ് ആയേക്കും; ബെന്നി തോമസ് രാജി വെച്ചതിന് പിന്നാലെ ചർച്ചകൾ
എംജി സർവകാലശാലയിൽ പിടിമുറുക്കാൻ വിസി; വകുപ്പ് മേധാവികൾ നൽകിയ പട്ടിക തള്ളി, സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നുവെന്ന് ആരോപണം