
കോഴിക്കോട്: കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തെ കുറിച് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ് യോഗം. ഡി എം ഓ ക്കു പുറമെ വിദഗ്ധ ഡോക്ടർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗിയുടെ ബന്ധുക്കളെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടതു കാലിനു പകരം വലതു കാലിലിൽ ശസ്ത്രക്രിയ ചെയ്യാനുണ്ടായ സാഹചര്യം ആണ് ബോർഡ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന നടക്കാവ് പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam