'മെഡിക്കൽ ബോർഡ് രൂപീകരിക്കണം', ടിപി കേസ് പ്രതിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി; കിഡ്നി മാറ്റിവയ്ക്കുന്നതിൽ റിപ്പോർട്ട് നൽകാൻ നിർദേശം

Published : Jan 30, 2026, 12:34 PM ISTUpdated : Jan 30, 2026, 01:12 PM IST
 Supreme Court of India

Synopsis

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിൻ്റെ ജാമ്യപേക്ഷയില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നല്‍കി സുപ്രീം കോടതി

ദില്ലി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമാണോയെന്ന് പരിശോധിച്ച് ബോര്‍ഡ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം. റിപ്പോര്‍ട്ടനുസരിച്ച് ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ ജ്യോതിബാബുവിന് മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്കായി ജാമ്യം നല്‍കണമെന്നാണ് ജ്യോതിബാബുവിന്‍റെ വാദം. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചു.

ശിക്ഷ അനുഭവിക്കാൻ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കണമെന്ന് കെ.കെ.രമയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ശിക്ഷാ വിധി റദ്ദാക്കണമെന്ന അപ്പീല്‍ മെറിറ്റില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. മെറിറ്റില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട്; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ബിജെപി
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ; പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണം, ഹൈക്കോടതിയിൽ ഹർജി നൽകി വി കുഞ്ഞികൃഷ്ണൻ