സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് പറഞ്ഞ വി എന്‍ വാസവന്‍, വിഴിഞ്ഞം സംബന്ധിച്ച് ഇ പി ജയരാജൻ പറഞ്ഞത് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഇപി പാർട്ടി ലൈനിൽ തന്നെയാണ് പോകുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പറയുന്നതെന്നും വാസവൻ കൂട്ടിച്ചേര്‍ത്തു.

കോട്ടയം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ ഇപി ജയരാജൻ്റെ പ്രസ്താവയിൽ വ്യക്തമായ മറുപടി പറയാതെ മുന്‍ മന്ത്രി വി എന്‍ വാസവൻ. സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് പറഞ്ഞ വി എന്‍ വാസവന്‍, വിഴിഞ്ഞം സംബന്ധിച്ച് ഇ പി ജയരാജൻ പറഞ്ഞത് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഇപി പാർട്ടി ലൈനിൽ തന്നെയാണ് പോകുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും പറയുന്നത്. ഇപി കൂടി പങ്കെടുത്ത യോഗത്തിലാണ് കാര്യങ്ങൾ ചർച്ച ചെയ്തത്. പാർട്ടി യോഗത്തിൽ വിഴിഞ്ഞം ചർച്ചയിൽ ഇ പി എതിരഭിപ്രായം പറഞ്ഞില്ലെന്നും വാസവൻ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പാർട്ടി സെക്രട്ടറി എന്നതിന് അപ്പുറം ഒരു പൗരൻ എന്ന നിലയിൽ കൂടിയാണ് വിഴിഞ്ഞം വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. വി ഡി സതീശൻ ഭീഷണിയുടെ സ്വരമാണ് ഉപയോഗിക്കുന്നത്. കണ്ണൂർ ജില്ല സെക്രട്ടറിയെ യഥാർത്ഥത്തിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴുള്ള നിലപാടല്ല മുഖ്യമന്ത്രി ആയപ്പോൾ വിഡി സതീശനുള്ളതെന്നും വി എൻ വാസവൻ വിമര്‍ശിച്ചു. കേരള മാരിടൈം ബോർഡ്‌ പിരിച്ചു വിട്ടത് കാരണം ഇല്ലാതെയെന്ന് വി എൻ വാസവൻ പറഞ്ഞു. ഇപ്പോൾ പറഞ്ഞ കാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ നടപടി പ്രതിഷേധാർഹമാണെന്നും എല്ലാം സ്വകാര്യ മേഖലയ്ക്ക് കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ബോർഡ്‌ പിരിച്ചു വിട്ടതെന്നും വി എൻ വാസവൻ വിമര്‍ശിച്ചു. മറ്റ് ബോർഡുകൾ പോലെ അല്ല മാരിടൈം ബോർഡ്‌. മിഷൻ സമുദ്രയുടെ പേരിലുള്ള കൊള്ളയാണ് സർക്കാർ ലക്ഷ്യം.