സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളിൽ നിരീക്ഷണ സമിതി, നടപടികളുമായി ആരോ​ഗ്യ മന്ത്രി

Published : Oct 04, 2026, 09:42 AM IST
K Muraleedharan

Synopsis

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോ​ഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോ​ഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം.

ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; മുൻ വൈരാഗ്യം കൊലപാതകത്തിന് കാരണം, പ്രതി പിടിയിൽ
`ലാപ്ടോപ് ചാർജറും കുക്കറും ഉപയോ​ഗിച്ച് മർദിച്ചു'; കൊല്ലം സ്വദേശിനിക്ക് സൗദിയിൽ വച്ച് സ്ത്രീധനത്തിൻ്റെ പേരിൽ മർദമേറ്റതായി പരാതി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കെതിരെയും കേസ്