`ലാപ്ടോപ് ചാർജറും കുക്കറും ഉപയോ​ഗിച്ച് മർദിച്ചു'; കൊല്ലം സ്വദേശിനിക്ക് സൗദിയിൽ വച്ച് സ്ത്രീധനത്തിൻ്റെ പേരിൽ മർദമേറ്റതായി പരാതി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കെതിരെയും കേസ്

Published : Oct 04, 2026, 08:58 AM IST
kollam dowry

Synopsis

കൊല്ലം സ്വദേശിനിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദനമെന്ന് പരാതി. 24 കാരിയായ അഞ്ചുവിൻ്റെ പരാതിയിൽ ഭർത്താവിനെതിരെയും ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.

കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദനമെന്ന് പരാതി. 24 കാരിയായ അഞ്ചുവിൻ്റെ പരാതിയിൽ ഭർത്താവിനെതിരെയും ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധന പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു.

അഞ്ചുവിൻ്റെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: കേസെടുക്കാതെ പൊലീസ്, സംഘാടനത്തിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായി, സിപിഎം പാലക്കാട് ജില്ലാ വിപുലീകൃത സമിതിയിൽ വിമർശനം