ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട്ട് എത്തി; പരമാവധി മരുന്ന് സംഭരിക്കാൻ ശ്രമമെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published May 27, 2021, 3:03 PM IST
Highlights

 ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്തെവിടെ നിന്നും മരുന്ന് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കോഴിക്കോട്: ബ്ലാക്ക് ഫംഗസ്ചികിത്സയ്ക്കുള്ള മരുന്ന് കോഴിക്കോട്ട് എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നിൻ്റെ 50 വയലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ മരുന്നില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ ഉള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 18 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.

അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്തെവിടെ നിന്നും മരുന്ന് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ആംഫോട്ടേറിസിൻ ബിയുടെ ലഭ്യത കൂട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നേരത്തെ 5 കമ്പനികൾക്ക് മരുന്ന് ഉത്പാദിപ്പിക്കാൻ അനുമതി നൽകിയിരുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 

click me!