മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ കസ്റ്റഡിയിൽ, കേസെടുത്ത് പൊലീസ്

Published : Jun 28, 2026, 05:57 PM IST
meenakshipuram attack case

Synopsis

മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ അച്‌ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു

പാലക്കാട്: മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ അച്‌ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ നിന്ന് ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റി. വണ്ടിത്താവളം കെയോടാണ് സംഭവം.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അച്ഛൻ ക്രൂരമായി മർദിച്ചത്. അച്ഛൻ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പൊലീസ് കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും പരാതി നൽകാൻ അമ്മയും കുട്ടിയും തയാറായിരുന്നില്ല. വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽ പെടുത്തി തുടർ നടപടിയുമായി നീങ്ങുകയായിരുന്നു പൊലീസ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എ സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ
നെടുമ്പാശ്ശേരി ദേശീയപാതയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു