
തിരുവനന്തപുരം: ഡി സി സി പുന:സംഘടനക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ പി സി സി മുൻ ജനറൽ സെക്രട്ടറിമാരായ കെ പി അനിൽകുമാറിനും കെ ശിവദാസൻ നായർക്കും കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടി അച്ചടക്കം ലംഘിച്ചതിന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ്. തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവർക്കും നോട്ടീസ് നൽകിയിട്ടുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ അർഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികൾക്കാണ് സ്ഥാനങ്ങൾ നൽകിയതെന്നും ആരോപിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. അർഹതപ്പെട്ടവരെ ഒഴിവാക്കി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലേയയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും നടപടിയെന്നും ഇരുവരും നിലപാടെടുത്തു. മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതിനുപിന്നാലെ ഇരുവരേയും സസ്പെൻണ്ട് ചെയ്യുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam