എ ​ഗ്രൂപ്പിനോട് അകന്ന് തിരുവഞ്ചൂർ: ഗ്രൂപ്പിലെ കാര്യങ്ങളെല്ലാം താൻ അറിയാറില്ല, സുധാകരന് തെറ്റുപറ്റിയില്ല

Published : Aug 30, 2021, 11:32 AM ISTUpdated : Aug 30, 2021, 11:43 AM IST
എ ​ഗ്രൂപ്പിനോട് അകന്ന് തിരുവഞ്ചൂർ: ഗ്രൂപ്പിലെ കാര്യങ്ങളെല്ലാം താൻ അറിയാറില്ല, സുധാകരന് തെറ്റുപറ്റിയില്ല

Synopsis

ഡിസിസി പുനസംഘടനയിൽ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂർ പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും പറഞ്ഞു.

കോട്ടയം: എ ഗ്രൂപ്പിനോട് ഉള്ള അതൃപ്തി  പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിൻ്റെ ചൂട്. ചിലപ്പോൾ അത് തണുത്ത പോകും. ഡിസിസി പുനസംഘടനയിൽ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂർ പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും പറഞ്ഞു.

കെ.എസ്.യു കാലം തൊട്ട് കോൺ​ഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ​ഗ്രൂപ്പിലെ പ്രമുഖനുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തിരുവഞ്ചൂർ എ ​ഗ്രൂപ്പുമായി അകൽച്ചയിലാണ്. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ദിരാഭവനിലെത്തി അദ്ദേഹത്തെ ആദ്യം കണ്ട നേതാക്കളിലൊരാൾ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം