പോലീസ് ചമഞ്ഞ് ട്രെയിനിൽ നിന്ന് യാത്രക്കാരനെ ഇറക്കി കാട്ടിൽ കൊണ്ടുപോയി, 25000റിയാൽ തട്ടിയെടുത്തു; പരാതി നൽകി യുവാവ്

Published : Oct 27, 2026, 12:10 PM IST
men posing as police rob train passenger of 25000 saudi riyals in kasaragod

Synopsis

പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി.

കാസർകോട്: പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ ട്രെയിനിൽ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി. മലപ്പുറം ചെമ്മാട് സ്വദേശി ഉമ്മറിന്‍റെ 25000 സൗദി റിയാലാണ് തട്ടിയെടുത്തത്. വരാവൽ എക്സ്പ്രസിൽ ഈ മാസം 20-ന് പുലർച്ചെ 3:15 ഓടെ ആണ് സംഭവം. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതെന്ന് ചെമ്മാട് സ്വദേശി പറയുന്നു. അതേസമയം തട്ടിയെടുത്തത് ഹവാല പണമെന്ന നിഗമനത്തലാണ് റെയിൽവേ പോലീസ്. ചെമ്മാട് സ്വദേശി ഉമ്മർ ബാവ ഹവാല ഇടപാടിലെ ഇടനിലക്കാരനെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് സ്വദേശിക്കായി കൊണ്ടുവന്ന സൗദി റിയാലാണ് മറ്റൊരു സംഘം തട്ടിയെടുത്തതെന്ന് കരുതുന്നു. സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടിയിൽ നിന്നും കഴിഞ്ഞ 20 നാണ് ഉമ്മർ ട്രെയിൻ കയറിയത്. കർണാടകയിലെ ഉഡുപ്പിയിലേക്കാണ് ടിക്കറ്റ് എടുത്തത്. മുന്നിൽ നിന്നും രണ്ടാമത്തെ ജനറൽ കോച്ചിൽ ആണ് യാത്ര ആരംഭിച്ചത്. പുലർച്ചെ 3.15 നു വണ്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസിലെ ഡാൻസാഫ് സംഘം എന്ന് പറഞ്ഞു പുറത്തേക്കു ഇറക്കുകയായിരുന്നു. പിന്നീട് കാട്ടിൽ കൊണ്ടുപോയി കൈ പിന്നിലാക്കി. തുടർന്ന് ഉമ്മറിന്‍റെ കയ്യിൽ ഉണ്ടായിരുന്ന റിയാൽ കൈക്കലാക്കുകയായിരുന്നു. ഉടൻ തന്നെ സംഘം രക്ഷപ്പെട്ടു. സംശയം തോന്നിയ ഉമ്മർ റെയിൽവേ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂരിലെ ബെൻസ് കാർ അപകടം; 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ വീട്ടില്‍ പരിശോധന നടന്നത് 7 മണിക്കൂര്‍, ആഡംബര ബൈക്ക് പിടിച്ചെടുത്തു
കറന്റ് പോയതോടെ കച്ചവടം മുടങ്ങി, കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെ മർദ്ദനവുമായി വ്യാപാരി