
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ ഈശ്വരനെയാണ് മക്കളായ രാജേഷും, രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്. പാക്കുളം ഒസത്തിയൂരിലാണ് 58 കാരനായ ഈശ്വരൻ രണ്ടു ആൺമക്കൾക്കും ഒരു മകൾക്കുമൊപ്പം താമസിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഈശ്വരൻ പലപ്പോഴും മക്കളെ മർദിക്കാറുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്കും ഈശ്വരൻ മക്കളെ മർദിച്ചു. ഇതിനെ തുടർന്ന് കളാങ്കളിയായി. പിന്നീട് മക്കൾ അച്ഛനെ വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം മക്കൾ വീട്ടിൽ തന്നെ തുടർന്നു. ഒടുവിൽ നാട്ടുകാർ അറിയിച്ചതിന്നെ തുടർന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്. മക്കൾ മദ്യലഹരിയിലായിരുന്നു. ഈശ്വരന്‍റെ ഭാര്യ കൊല്ലങ്ങൾക്ക് മുമ്പേ വീടുവിട്ടു പോയിരുന്നു.