മെന്റർ ആരോപണം: മുഖ്യമന്ത്രിയുടെ വിശദീകരണം ആയുധമാക്കാൻ പ്രതിപക്ഷം, വീണ്ടും സ്പീക്കർക്ക് പരാതി നൽകും

Published : Dec 14, 2022, 06:45 AM ISTUpdated : Dec 14, 2022, 07:23 AM IST
മെന്റർ ആരോപണം: മുഖ്യമന്ത്രിയുടെ വിശദീകരണം ആയുധമാക്കാൻ പ്രതിപക്ഷം, വീണ്ടും സ്പീക്കർക്ക് പരാതി നൽകും

Synopsis

വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്റർ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്റെ ആരോപണം

തിരുവനന്തപുരം: മെന്റർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി. PWC ഡയറക്ടർ ജയിക് ബാലകുമാർ, മകൾ വീണയുടെ മെന്റർ അല്ല, വീണയുടെ കമ്പനിയുടെ മെന്റർ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. ജയിക് വീണയുടെ കമ്പനിയുടെ മെന്റർ ആയിരുന്നു എന്ന വിശദീകരണം പ്രതിപക്ഷം വീണ്ടും ആയുധമാക്കും.

ജയിക് ബാലകുമാർ മകളുടെ മെന്റർ അല്ല മകളുടെ കമ്പനിയുടെ മെന്റർ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. കഴിഞ്ഞ ജൂലായ് 28 ന് സഭയിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണമാണ് അടിസ്ഥാനം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയുടെ സൈറ്റിലെ വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്നതോടെ സൈറ്റിൽ നിന്ന് വിശദാംശങ്ങൾ നീക്കം ചെയ്യപ്പെട്ടതും സഭയിൽ ഉയർത്തികാട്ടിയായിരുന്നു മാത്യു കുഴൽനാടൻ ആരോപണത്തിൽ ഉറച്ച് നിന്നത്. 

ഇതിന് ക്ഷുഭിതനായാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മകളെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി.തിരിച്ചു വന്നപ്പോൾ മെന്റർ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയൽ അന്ന് പുറത്തു വിട്ട് വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. 

മാത്യുവിന്റ അവകാശ ലംഘന നോട്ടീസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്പോൾ പരിഗണിച്ച് നോട്ടീസ് തള്ളുമ്പോഴും സംശയങ്ങൾ ബാക്കി.മകളുടെ കമ്പനിയുടെ മെന്റർ ആണ് ജയിക് എന്ന് ആദ്യം സൈറ്റിൽ കാണിച്ചത് പിന്നീട് എന്തിനു മാറ്റി.പി ഡബ്ലുയു സി  വഴിയാണ് സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ നിയമനം കിട്ടിയത് എന്നിരിക്കെ സ്വർണ്ണക്കടത്ത് വിവാദം കൊണ്ടാണോ സൈറ്റിലെ മാറ്റം,കമ്പനിയുടെ മെന്റർ ആണെങ്കിൽ എന്ത് കൊണ്ട് നേരത്തെ ഇത് പറഞ്ഞില്ല-പ്രതിപൾ നിരയിൽ ചോദ്യങ്ങൾ ഉയരുകയാണ്.നോട്ടീസ് തള്ളിയ നടപടി പ്രതിപക്ഷം ചോദ്യം ചെയ്യും എന്നുറപ്പാണ്

മെന്‍റര്‍ വിവാദം: മുഖ്യമന്ത്രിക്ക് എതിരായ അവകാശലംഘന നോട്ടീസ് തള്ളി

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം